കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി.
കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതിനാല്‍ വോട്ടെണ്ണല്‍ അല്‍പം വൈകി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്.), ലിജിന്‍ലാല്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍വോട്ടുകളും, ഒരുമേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഒന്നുമുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തില്‍ 13 റൗണ്ടുകളായാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുക.