പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വൻ വിജയം.
കോൺഗ്രസ് കേന്ദ്രങ്ങളിൽ വൻ ആഘോഷം. പുതുപ്പള്ളിയിൽ മാത്രമല്ല, വിവിധ ഭാഗങ്ങളിൽ ആഘോഷം നടക്കുകയാണ്. 37719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയം നേടിയത്. ഉമ്മൻ ചാണ്ടിയുടെ എക്കാലത്തെയും റെക്കോർഡ് ഭൂരിപക്ഷമായ 33000 കടന്നാണ് മകൻ ചാണ്ടി ഉമ്മൻ വിജയം നേടിയതെന്നത് ഏറെ ശ്രദ്ധേയമാണ്. ചാണ്ടി ഉമ്മന് ആകെ 80144 വോട്ടുകളാണ് ലഭിച്ചത്.
53 വർഷക്കാലം ഉമ്മൻ ചാണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ നേർ മുഖമാണ് ചാണ്ടി ഉമ്മാന്റെ വിജയം എന്നാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും പ്രതികരിച്ചത്. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കേരളം ഒന്നടങ്കം ഉറ്റുനോക്കിയ മണ്ഡലമാണ് പുതുപ്പള്ളി. 72.86 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ 1,28,535 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്കിന് ചാണ്ടി ഉമ്മന് കിട്ടിയ ഭൂരിപക്ഷ വോട്ടിനേക്കാൾ കുറവാണെന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്. ആകെ 42425 വോട്ടുകളാണ് ജയിക്കിന് ലഭിച്ചത്. അതെ സമയം പ്രചരണത്തിൽ ഒട്ടും പിന്നിൽ അല്ലാതിരുന്ന ബിജെപി സ്ഥാനാർഥി ലിജിന്‍ ലാലിനു കിട്ടിയത് 6554 വോട്ടുകൾ മാത്രം.
ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.
ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു.
പുതുപ്പള്ളിയില്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ ഇത്തവണയും പുതുപ്പള്ളിക്കാര്‍ കൈവിട്ടു. 2016ല്‍ 44,505 വോട്ടുകളും 2021ല്‍ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ അതിനോടടുത്ത് എത്തിക്കാനായില്ല. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6554 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.