ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ ഐടിഐയ്ക്ക് മുന്നിൽ വാഹനാപകടം. ഇന്ന് രാവിലെ 11അര മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിനു പിറകിൽ ഇടിക്കുകയും കാർ തൊട്ട് മുന്നിൽ യുടേൺ എടുക്കാൻ നിന്ന മത്സ്യ വില്പനക്കാരന്റെ സ്കൂട്ടറിലേക്ക് ഇടിക്കുകയും ചെയ്തു. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടറും തകർന്നു. സ്കൂട്ടർ യാത്രികൻ യുടേൺ എടുക്കാൻ നിൽക്കുന്നത് കണ്ട് കാർ ബ്രേക്കിടുകയും തൊട്ട് പുറകെ വന്ന കെഎസ്ആർടിസി ബസ് കാറിന്റെ പുറകിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയേറ്റ ആഘാതത്തിൽ കാർ മുന്നോട്ട് നീങ്ങി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികൻ തെറിച്ചു വീഴുകയും ചെയ്തു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.
