Search
Close this search box.

ആറ്റിങ്ങൽ വലിയകുന്നിൽ വിദ്യാർത്ഥികൾ സ്വകാര്യബസ് തടഞ്ഞു

eiKFK8874350

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ വലിയകുന്നിൽ ആർ കെ വി ബസ് തടഞ്ഞു നിർത്തി.

കോളേജ്,സ്കൂൾ സമയങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർ വശത്തുള്ള സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥികൾ കയറാതിരിക്കാൻ ബസ് മാറ്റി നിർത്തുന്നത് ഇവരുടെ പതിവാണ്. സ്റ്റോപ്പിൽ നിന്നും മാറ്റി നിർത്തിയ ബസ്സിൽ കയറുന്നതിനു വേണ്ടി വിദ്യാർത്ഥികൾ ഓടി എത്തിയപ്പോൾ ബസ് കണ്ടക്ടർ ഡോർ വലിച്ച് അടയ്ക്കുകയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോയി. ബസ്സിലെ ജീവനക്കാർ വിദ്യാർത്ഥികളോട് നിരന്തരം ഇത്തരത്തിലാണ് പെരുമാറുന്നതെന്നാണ് ആരോപണം. ആർടിഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടി ഉണ്ടായിട്ടില്ല. തുടർന്നാണ് വിദ്യാർഥികൾ എസ്എഫ്ഐ നേതൃത്വത്തിൽ ബസ് തടഞ്ഞ് സമരം നടത്തിയത്.

സ്ഥലത്തെത്തിയ പോലീസ് വിദ്യാർഥി നേതാക്കന്മാരുമായി സംസാരിച്ചതിനെത്തുടർന്ന് ബസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്കൽ, ജോയിന്റ് സെക്രട്ടറി ആരോമൽ കല്ലിങ്കൽ, സംഗീത്, അശ്വിൻ, നിതിൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അടിയന്തരമായി ഈ വിഷയം അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ പ്രൈവറ്റ് ബസ്റ്റാൻഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾക്ക് എസ്എഫ്ഐ നിർബന്ധിതമാകും എന്ന് കേരളസർവലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!