കല്ലമ്പലത്ത് പഴകിയ മത്സ്യം പിടികൂടി

eiNGWFK82860

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കല്ലമ്പലം  ചന്തയിൽ നിന്നും 20 കിലോ പഴകിയ ചൂര കണ്ടെത്തി നശിപ്പിച്ചു.

ആരോഗ്യവകുപ്പും വർക്കല ഫുഡ് സേഫ്റ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്.
മൊബൈൽ ലാബിൻ്റെ സഹായത്തോടെയാണ് പരിശോധന.പൊതുജനങ്ങളുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ചന്തയിൽപരിശോധന നടന്നത്.ചെമ്മരുതി പഞ്ചായത്തിലെ  ചാവടിമുക്ക്, തച്ചോട് പ്രദേശങ്ങളിലും പരിശോധന ഉണ്ടായിരുന്നു. തച്ചോട് നിന്ന് പതിനഞ്ച് കിലോ കൊഴിയാളയും ചാവടിമുക്ക് നിന്ന് 10 കിലോ ചൂരയും പിടിച്ചെടുത്ത് നശിപ്പിച്ചു. എല്ലാ മാസവും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!