Search
Close this search box.

വർക്കല മരക്കടമുക്കിൽ മദ്യലഹരിയിൽ കാർ ഓടിച്ചിരുന്നയാൾ നിരവധി വാഹനങ്ങളിൽ ഇടിച്ചു, പെൺകുട്ടിക്ക് പരിക്ക്

eiFUW0V88086

വർക്കല : വർക്കല മരക്കടമുക്കിൽ മദ്യലഹരിയിൽ കാർ ഓടിച്ചിരുന്നയാൾ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിക്ക് പരിക്ക്. ഇന്ന് രാത്രി എട്ടര മണി കഴിഞ്ഞാണ് സംഭവം. മണനാക്ക് സ്വദേശി റഹിൻഷാ മദ്യ ലഹരിയിൽ ഓടിച്ചു വന്ന വാഗൻആർ കാറാണ് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം മരക്കടമുക്കിൽ വെച്ച് ഒരു കാറിലും സ്കൂട്ടറിലും ഇടിച്ച കാർ അമിത വേഗതയിൽ പോകാൻ ശ്രമിക്കവേ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച ചിറയിൻകീഴ് തോപ്പിൽ സ്വദേശിനിയായ പെൺകുട്ടിക്ക് പരിക്കേറ്റു. റഹിൻഷാ ഓടിച്ചുപോയ കാറിൽ നിന്ന് മദ്യ കുപ്പികളും കണ്ടെടുത്തു. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!