കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു

IMG-20230909-WA0011

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ 2023 24 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കൊല്ലം ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി  കെഎൻ ബാലഗോപാലാണ് യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചത്. യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷൻ ആയിരുന്നു.
സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ, എസ് ജയൻ സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ സ്റ്റുഡൻസ് സർവീസ് ഡയറക്ടർ സിദ്ദിഖ് സെനറ്റ്‌ അംഗങ്ങളായ പ്രമോദ്,യു അധീഷ്, ആസിഫ്,ദേവിക, എസ് എൻ കോളേജ് പ്രിൻസിപ്പൽ എസ് ബി മനോജ്, കോളേജ് യൂണിയൻ ചെയർമാൻ വൈഭവ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി ചടങ്ങിന് സ്വാഗതവും, വൈസ് ചെയർപേഴ്സൺ ഗേയ്റ്റി ഗ്രേറ്റൽ നന്ദിയും രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!