ഹൃദയാഘാതം മൂലം കടയ്ക്കാവൂർ സ്വദേശി റിയാദിൽ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് മരിച്ചത്. 24 വര്‍ഷമായി റിയാദില്‍ ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.
കേളി മലസ് ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി.എൻ.എം. റഫീഖ് ആണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചത്. തിരുവനന്തപുരം, കടയ്ക്കാവൂര്‍ സ്വദേശികളായ നടേശേൻറയും സരോജിനിയുടെയും മകനാണ് ബിന്ദു രാജ് നടേശൻ.
ഭാര്യ: അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ.