വക്കം ഖാദറിൻ്റെ എൻപതാമത് രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിൻ്റെ എൻപതാമത് രക്ത സാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

രാവിലെ 9ന് വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു. തിരുവനന്തപുരം അഡീഷണൽ എസ്.പി എം.കെ.സുൽഫിക്കർ ഉൽഘാടനം ചെയ്തു.

അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. വക്കം ഖാദർ അനുസ്മരണ വേദി ജനറൽ സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ ആയ അജയ രാജ്, ശ്രീചന്ദ്, അൻസാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, പൂജ, ലിജിൻ, പൊതു പ്രവർത്തകരായ ഷജിൻ, സഞ്ജു, വിനോദ് ആറ്റിങ്ങൽ, അനികുട്ടൻ, നാസർ, സിയാം, ഷാൻ മനാഫ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!