ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ ബാലസഭാ കുട്ടികളുടെ സജ്ജം പരിപാടി സംഘടിപ്പിച്ചു

eiUCMFQ46854

അറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെ കീഴിലെ ബാലസഭാ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ “സജ്ജം” പരിപാടി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ദുരന്ത ആഘാതനിവാരണം, ശിശുക്കളുടെ അവകാശങ്ങളും കടമകളും, എന്റെ ഇടം, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നീ വിഷയങ്ങൾ തുടർന്ന് നടന്ന ക്ലാസിൽ ബാലസഭ റിസോഴ്സ് പേഴ്സൺ ശ്രുതി കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. 12 മുതൽ 18 വയസ് വരെ പ്രായം വരുന്ന 35 കുട്ടികളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. രണ്ടു ദിവസങ്ങളിൽ 4 വിഭാഗങ്ങളായി തരംതിരിച്ച് നടത്തു ക്ലാസുകളിലൂടെ കുട്ടികളിൽ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുമാണ് സജ്ജം കൊണ്ടുദ്ദേശിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!