കല്ലറ : മകന്റെ വിവാഹത്തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് മുത്തിപ്പാറ വീട്ടിൽ പുഷ്പരാജൻ (62) ആണ് മരിച്ചത്. മകൻറെ വിവാഹം ഇന്ന് പാലോട് വച്ച് നടക്കാൻ ഇരിക്കവേയാണ് മരണം. ഇന്നലെ സൽക്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കവെയാണ് പുഷ്പരാജൻ വീട്ടിൽ കുഴഞ്ഞ് വീണത്. ഉടൻതന്നെ കല്ലറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ- സുധ.
മക്കൾ : സന്ധ്യ,സതീഷ്