വർക്കല : വർക്കലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു.വർക്കല വട്ടപ്ലാമൂടിനു സമീപം ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ചിലക്കൂർ സ്വദേശി റിയാസിന്റെ ഷെവർലെറ്റ് ബീറ്റ് കാർ ആണ് കത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാർ കണ്ട് ബഹളം വയ്ക്കുകയും വാഹനം നിർത്തുകയും ചെയ്തു. അതിനാൽ ആളപായം ഒഴിവായി. സമീപത്തു നിന്നും വെള്ളം എത്തിച്ചു തീ അണയ്ക്കുവാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെ വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി.