അഞ്ചുതെങ്ങ് കായിക്കരയിൽ സംഘടിപ്പിച്ച പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ് 16 മത് സംസ്ഥാന സമ്മേളനം സമാപിച്ചു.
പരിപാടിയുടെ സമാപനചടങ്ങുകളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം കായിക്കര ആശാൻ സ്മാരകത്തിൽ എഎ റഹിം എംപി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പ്രദീപ് വൈശാലി, അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബി എൻ സൈജുരാജ്, ആർ ജറാൾഡ്, എസ് പ്രവീൺ ചന്ദ്ര, മനോജ് പീലി, ശ്യാം കിളിമാനൂർ, ലിനീ എസ് എന്നിവർ സംസാരിച്ചു.