രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിപിഐ(എം) നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സെപ്റ്റം: 14 ന് സിപിഐ (എം) ചിറയിൻകീഴ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോരാണിയിൽ നടത്തുന മഹാധർണ്ണയുടെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ അഞ്ചുതെങ്ങിൽ ആരംഭിച്ചു മേനം കുളത്ത് സമാപിച്ചു.
അഞ്ചുതെങ്ങിൽ സി പി ഐ (എം) സംസ്ഥാന കമ്മറ്റിയംഗം എ.എ.റഹീം എം.പി.ജാഥാ ക്യാപ്റ്റൻ ആർ.സുഭാഷിന് പാർട്ടിപതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന യോഗത്തിൽ വി.ലൈജു അദ്ധ്യക്ഷനായി. ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര സ്വാഗതവും ബി.എൻ.സൈജുരാജ് നന്ദിയും പറഞ്ഞു.
കടയ്ക്കാവൂരിൽ എൻ.നിമൽരാജ്, പണ്ടകശാലയിൽ വി.സുഭാഷും ശാർക്കരയിൽ ജി. വ്യാസനും കൂന്തള്ളരിൽ സുകുമാരനും കിഴുവിലത്ത് എസ്.ചന്ദ്രനും ചെമ്പൂരിൽ ജി.രാജീവും ഉച്ചയ്ക്ക് ശേഷം ചെമ്പക മംഗലത്ത് വേങ്ങോട് മധുവും മുരുക്കുംപുഴയിൽ സുനിൽകുമാറും പെരുങ്ങുഴിയിൽ മുട്ടപ്പലത്ത് ആർ.അനിലും ചാന്നാങ്കരയിൽ ചാന്നാന്തര സുലൈമാനും മേനംകുളത്ത് ഡോ. ലെനിൻലാലും അദ്ധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്റ്റനു പുറമെ വൈസ് ക്യാപ്റ്റൻ വി.എ.വിനീഷ്, മാനേജർ മുല്ല ശ്ശേരിമധു ജാഥാ അംഗങ്ങളായ അഡ്വ.എസ്. ലെനിൻ ,അഡ്വ.എൻ.സായികുമാർ.ഹരിപ്രസാദ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി.വേണുഗോപാലൻ നായർ ,ആർ.സരിത, ഷീല ഗ്രിഗോറി തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.