Search
Close this search box.

കണിയാപുരം ബി.ആർ.സി രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു

IMG-20230913-WA0022

മംഗലപുരം: പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ചിട്ടുള്ള വരയുത്സവത്തിൻ്റെ ഭാഗമായി കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു.

 

ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ ഈ.എ സലാം അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എൽ.ലീന, മദർ പി.ടി.എ പ്രസിഡൻ്റ് യാസ്മിൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് പി.ഷാജി, സി.ആർ.സി കോ-ഓർഡിനേറ്റർ വി.എസ് റോയി, അധ്യാപകരായ ഉമ തൃദീപ്, എസ്.സീന, എച്ച്.എ ഷംല എന്നിവർ പങ്കെടുത്തു.

പഠനത്തിൽ കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് കിട്ടുന്ന പിന്തുണ വീടുകളിലും ഉറപ്പാക്കുന്നതിനായാണ് രക്ഷാകർത്താക്കൾക്കായി കണിയാപുരം ബി.ആർ.സി ശില്പശാല സംഘടിപ്പിച്ചത്.

ചിത്രരചനയുടെ വിവിധ വശങ്ങൾ രക്ഷാകർത്താക്കളുമായി ചർച്ച ചെയ്തു. നൂറിൽ പരം രക്ഷാകർത്താക്കൾ ശില്‌പശാലയിൽ പങ്കെടുത്ത് വർണാഭമായ ചിത്രങ്ങൾ വരച്ചു. തുടർന്ന് രക്ഷാകർത്താക്കളും, അധ്യാപകരും ചേർന്ന് കുട്ടികൾക്കായി വര യുത്സവം സംഘടിപ്പിക്കും.

പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ വികസനത്തിനായി സമഗ്ര ശിക്ഷാ കേരളം രക്ഷാകർതൃപിന്തുണയോടെ പത്ത് കളി ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രക്ഷാകർത്താക്കൾക്ക്ചിത്രരചനയിലൂടെ പഴയ കാലവിദ്യാലയ അനുഭവങ്ങൾ പങ്ക് വക്കുന്നതിനും ശില്പശാല വേദിയായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!