കോളേജ് ഭൂമി അനധികൃതമായി കെട്ടിയിടച്ചതിനെ ചോദ്യം ചെയ്ത് വിദ്യാർഥികളുടെ സമരം

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിന്റെ ഭൂമിയും കെട്ടിടവും കൈവശപ്പെടുത്താൻ പിഡബ്ല്യുഡി ശ്രമിക്കുന്നതായി പരാതി. കോളേജ് പ്രിൻസിപ്പൽമാരുടെ വസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടവും സ്ഥലവുമാണ് അനധികൃതമായി പിഡബ്ല്യുഡി കൈവശപ്പെടുത്തിയിരിക്കുന്നത്.

1979ൽ ഇതിന്റെ പ്രധാന കെട്ടിടത്തിന്റെ പണി ആരംഭിച്ചപ്പോൾ സൈറ്റ് ഓഫീസായി താൽക്കാലികമായി നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് നൽകിയ കെട്ടിടമാണ്. എന്നാൽ കെട്ടിടത്തിന്റെ പണിനീണ്ടുപോയി.1988 ലാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത്.അപ്പോൾ തന്നെ ഈ കെട്ടിടം ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോളേജിൽ നിന്ന് നിരവധി കത്തുകൾ പിഡബ്ല്യുഡിക്ക് നൽകി. സ്ഥലം കണ്ടെത്താൻ കഴിയാത്തതിനായി താൽക്കാലികമായി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മറ്റു നടപടികളിലേക്ക് കോളേജ് അധികാരികൾ കടന്നില്ല.

സിവിൽ സ്റ്റേഷന്റെ പണി പൂർത്തിയാവുകയും, അവിടെ ഈ ഓഫീസിന് മുറി അനുവദിച്ചിട്ടും ഓഫീസ് മാറ്റി സ്ഥാപിക്കുവാൻ പിഡബ്ല്യുഡി അധികാരികൾ തയ്യാറാകുന്നില്ല. ഇതേത്തുടർന്ന് കോളേജ് അധികാരികൾ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡബ്ല്യുഡിയുടെ മേൽ അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.

കൊറോണ സമയത്തു കോളേജ് അടച്ചിട്ടിരുന്ന അവസരത്തിൽ ഈ വസ്തു കെട്ടിയടയ്ക്കുകയും ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. വർഷങ്ങളായി കോളേജ് വിദ്യാർഥികൾ ഈ വഴിയാണ് കോളേജിൽ പോകുവാനും വരാനും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ആ വഴി കോളേജ് അധികാരികളുടെ അനുവാദമില്ലാതെ പിഡബ്ല്യുഡി കെട്ടിയടച്ചു. ഈ വഴി തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോളേജിൽ നിന്ന് കത്ത് കൊടുത്തപ്പോൾ ആ ഭൂമി അവരുടേതാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് മറുപടി കൊടുക്കുകയാണ് ഉണ്ടായതെന്ന് പറയുന്നു. എന്നാൽ അത് തെളിയിക്കുന്നതിന് ആവശ്യമായ ഒരു രേഖകളും കോളേജിൽ സമർപ്പിച്ചിട്ടില്ല. തുടക്കകാലം മുതൽ കോളേജിന്റെ ഭൂമിയായിരുന്ന ഈ പ്രദേശം അനധികൃതമായി കെട്ടിയിടച്ചതിനെ തുടർന്ന് മുഴുവൻ വിദ്യാർഥികളും പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ എത്തി സമരം ചെയ്തു.

അതേ സമയം ഇത് തങ്ങൾ കരം ഒടുക്കുന്ന തങ്ങളുടെ സ്ഥലം ആണെന്നും സാമൂഹിക വിരുദ്ധ ശല്യം ഉണ്ടാവുന്ന സാഹചര്യത്തിലാണ് കെട്ടി അടച്ചതെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!