Search
Close this search box.

ആറ്റിങ്ങലിൽ യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും പിടിയിൽ 

eiVIJIA13355

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും പിടിയിൽ.കീഴ് തോന്നയ്ക്കൽ തച്ചപ്പള്ളി മഞ്ഞല സർവീസ് സഹകരണ ബാങ്കിന് സമീപം റോഷ്നി വീട്ടിൽ നിപിൻ (30) ആണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 16നു രാത്രിയിലാണ് സംഭവം. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് വക്കം ചിരട്ട മണക്കാട് വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ശ്രീജിത്തിനെ(24)യാണ് ഗുണ്ടാ സംഘം ഊരൂപൊയ്കയിൽ വിളിച്ചു വരുത്തി മർദ്ധിച്ചു കൊലപ്പെടുത്തിയത്.

ശ്രീജിത്തിനെ വിളിച്ചു വരുത്തിയ ശേഷം മാമം കടവിന് സമീപം കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി സമീപത്തെ റബ്ബർ തോട്ടത്തിൽ കൊണ്ടിടുകയായിരുന്നു. അതിനു ശേഷം രാത്രി 11 മണിയോടെ രണ്ടുപേർ ബൈക്കിൽ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ ശ്രീജിത്തിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർ ശ്രീജിത്തിന്റെ മരണപ്പെട്ടതായി അറിയിച്ചു.വിവരം അറിഞ്ഞ ഉടൻ ബൈക്കിൽ വന്ന ഒരാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് പോലീസ് എത്തി മറ്റേയാളെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീജിത്ത് പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്നു എന്നാണ് ഇവർ ആദ്യം എല്ലാരോടും പറഞ്ഞത്. എന്നാൽ മർദ്ദനമേറ്റ പാടും പോലീസിന്റെ കൃത്യമായ അന്വേഷണവും ആണ്  കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികൾ പിടിയിലാകുന്നതും.സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

അഞ്ചാം പ്രതിയായ നിപിൻ കേരളത്തിനകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോട് കൂടി കിളിമാനൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പ്രൈവറ്റ് ബസ്സിൽ പോകുന്നതായി ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജയകുമാർ ടി, ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ്ഐ അഭിലാഷ്, എസ്ഐ  മനു, എ എസ്ഐ രാജീവൻ, സിപിഒമാരായ റിയാസ്, പ്രശാന്തകുമാരൻ നായർ, ദിനു പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആലംകോട് വഞ്ചിയൂരിന് സമീപം വച്ച് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്.

ഈ പ്രതി ഈ കേസ്സിന് പുറമെ ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട് എന്നീ സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ കേസ്സിൽ ഉൾപ്പെട്ട  14 പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.ഒന്നാം പ്രതി ഊരുപൊയ്ക, ഇടയ്ക്കോട് തെക്കയിൽ ക്ഷേത്രത്തിനു സമീപം പുളിയിൽകാണി വീട്ടിൽ കുര്യൻ എന്ന് വിളിക്കുന്ന വിനീത്(27), രണ്ടാം പ്രതി വാളക്കാട് കോടാലിക്കോണം മാടൻനടയ്ക്ക് സമീപം വിജിത ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന വിജിത്ത്(23),മൂന്നാം പ്രതി ഊരുപൊയ്ക വലിയവിള വീട്ടിൽ തുമ്പിടി എന്നു വിളിക്കുന്ന പ്രണവ് (29), നാലാം പ്രതി ഊരുപൊയ്ക വലിയവിള പുത്തൻ വീട്ടിൽ ജിത്തു എന്നു വിളിക്കുന്ന ശ്രീജിത്ത് (28),ആറാം പ്രതി മുദാക്കൽ ചെമ്പൂര്,ആലിയാട് ആറ്റിങ്കര വിശാഖ് ഭവനിൽ വിശാഖ് (26),ഏഴാം പ്രതി കിഴുവിലം, ചിറ്റാറ്റിൻകര സുജ ഭവനിൽ വിഷ്ണു(21) എന്ന് വിളിക്കുന്ന ആൽബി, എട്ടാം പ്രതി ആറ്റിങ്ങൽ മാമം പാലത്തിനു സമീപം താലോലം വീട്ടിൽ അഭി എന്ന് വിളിക്കുന്ന അഭിഷേക്(18), ഒമ്പതാം പ്രതി വാളക്കാട് സംഗീതാഭവനില്‍ കുട്ടൻ എന്ന് വിളിക്കുന്ന രാഹുല്‍ (26), പത്താം പ്രതി ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), പതിനൊന്നാം പ്രതി കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), പന്ത്രണ്ടാം പ്രതി വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), പതിമൂന്നാം പ്രതി കാരേറ്റ് സ്വദേശി അച്ചു എന്ന് വിളിക്കുന്ന രാഹുല്‍ (26),പതിനാലാം പ്രതി തോന്നയ്ക്കൽ ചെമ്പകമംഗലം എഎസ് ഭവനിൽ തക്കു എന്ന് വിളിക്കുന്ന ആദർശ്(25), പതിനഞ്ചാം പ്രതി മുദാക്കൽ അയിലം മൈവള്ളിയേല മേമൂട്ടിപ്പച്ച വീട്ടിൽ മനോജ്(29) എന്നിവരെയാണ് നേരത്തെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!