കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്കോളർഷിപ്പ് ആണ് തളിര് 2023. ഈ സ്കോളർഷിപ്പ് പരീക്ഷയ്ക്കായി ഓൺലൈനിലും ഓഫ്‌ലൈനിലും യുപി, എച്ച്എസ് വിഭാഗത്തിലെ കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം.
പരമാവധി കുട്ടികളെ തളർ 2023 സ്കോളർഷിപ്പ് രജിസ്റ്റർ ചെയ്യാൻ തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞു. ഓൺലൈനിൽ മുപ്പതോളം കുട്ടികളും ഓഫ് ലൈനിൽ 126 കുട്ടികളും ഈ സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്തു.
ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് നിസ്സാർ അഹമ്മദ് , സൗമ്യ, രമ്യ, സന്ധ്യ എന്നീ അധ്യാപകരായിരുന്നു. തളിർ സ്കോളർഷിപ്പിന്റെ ഓഫ്‌ലൈൻ രജിസ്ട്രേഷന്റെ 126 അപേക്ഷകളും രജിസ്ട്രേഷൻ തുകയും സ്വീകരിക്കുന്നതിനായി കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റിന്റെ ഡയറക്ടർ പള്ളിയറ ശ്രീധരൻ സ്കൂളിൽ എത്തുകയുണ്ടായി. ലളിതമായ സ്വീകരണ ചടങ്ങിനു അധ്യക്ഷത വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ഇ. നസീർ ആയിരുന്നു. പ്രസ്തുത
ചടങ്ങിൽ വച്ച് 126 അപേക്ഷാഫോമുകൾ ഡയറക്ടർ ആയ പള്ളിയറ ശ്രീധരന് കൈമാറി. തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോദ് മലയാളഭാഷയുടെ ഉപയോഗത്തെക്കുറിച്ച് പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി ആശയവിനിമയം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ, ഹെഡ്മാസ്റ്റർ സുജിത്ത്, സീനിയർ അസിസ്റ്റന്റ് ഷഫീഖ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബീന നന്ദി പറഞ്ഞു. തളിര് 2023 സ്കോളർഷിപ് സ്കൂളിലെ പരമാവധി കുട്ടികൾക്ക് ലഭിക്കട്ടെ എന്ന് സംസാരിച്ച എല്ലാ വ്യക്തികളും ആശംസിച്ചു.