മേലാറ്റിങ്ങൽ ശങ്കരമംഗലത്ത് റബ്ബർ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

eiY9NYE57634

ആറ്റിങ്ങൽ മേലാറ്റിങ്ങൽ ശങ്കരമംഗലത്ത് റബ്ബർ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ആറ്റിങ്ങൽ സ്വദേശി സുജി (32) ആണ് മരണപ്പെട്ടത്. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ പുരടത്തിലാണ് മൃതദേഹം കാണപ്പെട്ടത്.

സുജിയുടെതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങൾ നദിക്കരയിൽ കണ്ടെത്തി. നദിക്കരയിൽ നിന്ന് 100 മീറ്ററോളം മാറിയാണ് മൃതദേഹം കിടക്കുന്നത്. രാവിലെ പുരയിടത്ത് തേങ്ങ പറക്കാൻ വന്ന ആളാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!