കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമം പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ദേശീയപാതയ്ക്ക് സമീപം നിർമാണം പൂർത്തിയാക്കിയമിനി മാസ്സ് ലൈറ്റ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജിത അധ്യക്ഷത വഹിച്ചു.
മാമം പാലത്തിനു സമീപം സംഘടിപ്പിച്ച യോഗത്തിൽ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ വിശ്വനാഥൻ നായർ ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് അഭയൻ, ബി എസ് അനൂപ് അരികത്തുവാർ വാർഡ് അംഗം വത്സലകുമാരി,, കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെലീന റഫീഖ്, കടയറ ജയചന്ദ്രൻ, അനന്തകൃഷ്ണൻ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ഷാനവാസ്, മൻസി അയണി മൂട് വാർഡ് വികസന സമിതി ചെയർമാൻ സുബൈർ കുഞ്ഞു തുടങ്ങിയവർ പങ്കെടുത്തു. ദീർഘകാലത്തെ നാട്ടുകാരുടെ സ്വപ്നമാണ് ഇതോടെ സാക്ഷാൽക്കരിച്ചത്.