ആറ്റിങ്ങൽ കലാപത്തിന്റെ 302-ാം വാർഷികാചരണവും ആറ്റിങ്ങൽ വെടിവെയ്പിന്റെ 85-ാം വാർഷികാചരണവും സെപ്റ്റംബർ 24ന് 

eiZNUGU51920

ആറ്റിങ്ങൽ : ആറ്റിങ്ങൽ കലാപത്തിന്റെ 302-ാം വാർഷികാചരണവും ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 85-ാം വാർഷികാചരണവും 2023 സെപ്റ്റംബർ 24-ന് എസ്. എസ്. ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുകയാണ്.

1721 ഏപ്രിൽ മാസത്തിലെ വിഷു ദിനത്തിലാണ് ആറ്റിങ്ങൽ കലാപം നടന്നത്. ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവട താല്പര്യങ്ങൾക്കപ്പുറമായ കോളനി വാഴ്ച്ചാ മോഹവും കൊടിയ വഞ്ചനയും ചതിയും സാധാരണ ജനങ്ങളുടെ ജീവിതം തന്നെ വഴിമുട്ടിച്ചപ്പോഴാണ് ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണ ജനങ്ങൾ സാമുദായിക താല്പര്യങ്ങൾക്കതീതമായി സംഘടിക്കാനും ബ്രിട്ടീഷ് പട്ടാളക്കാരോട് പോരാടുവാനും തയ്യാറായതും ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭ സമരമായി ചരിത്രം വിലയിരുത്തപ്പെടുന്ന ആറ്റിങ്ങൽ കലാപത്തിൽ 140 പട്ടാളക്കാരെയാണ് കൊന്നൊടുക്കിയത്.

ബ്രിട്ടീഷ് ഭരണത്തിനും ദിവാൻ വാഴ്ചയ്ക്കുമെതിരെ ഉത്തരവാദിത്വ ഭരണവും പൗരാവകാശങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര രംഗത്ത് അടിയുറച്ച് നിന്ന തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് 1938 ഓഗസ്റ്റ് മാസത്തിൽ നിരോധിക്കുകയുണ്ടായി. പലയിടങ്ങളിലും ബ്രിട്ടീഷ് പട്ടാളവുമായും ദിവാന്റെ പോലീസുമായും സമരക്കാർ ഏറ്റുമുട്ടി.

പ്രതിഷേധ സമരത്തിന്റെ ഭാഗമായി ആറ്റിങ്ങലിനും പരിസരപ്രദേശങ്ങളിലുമുള്ള പ്രക്ഷോഭകർ 1938 ആഗസ്റ്റ് 21 കന്നി 5-ന് ആറ്റിങ്ങലിലേക്ക് മാർച്ച് ചെയ്തു. യോഗസ്ഥലമായ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിന് മുന്നിലുള്ള തമ്പാനൂർ ലെയിനിൽ എത്തിയപ്പോൾ പട്ടാളവും പോലീസും ചേർന്ന് വെടിവെച്ചു. രണ്ടുപേർ തൽക്ഷണം മരണമടയുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയിതു. പ്രസ്തുത ചരിത്ര സംഭവങ്ങൾ പുതുതലമുറയ്ക്ക് പകർന്നെടുക്കുക എന്നതാണ് വാർഷികാചരണ സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യമെന്ന് ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഡോ വി എസ് അജിത് കുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

2013 സെപ്റ്റംബർ 24-ാം തീയതി വൈകുന്നേരം 4.30 മണിക്ക് ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിലുള്ള പബ്ലിക് സ്ക്വയറിൽ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ച് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വഹിച്ച ധീരസേനാനികളോടുള്ള ആദരസൂചകമായി ദീപം തെളിയിക്കുന്നതും പുഷപാർപ്പണം നടത്തുന്നതുമാണ്. ആറ്റിങ്ങൽ നഗരസാ ചെയർപേഴ്സൺ എസ്. കുമാരി ആദ്യ ദീപം തെളിയിക്കുന്നതും ഫൗണ്ടേഷൻ പ്രസിഡന്റ ഡോ: വി.എസ്, അജിത്കുമാർ ചടങ്ങിന് നേതൃത്വം നൽകുന്നതുമാണ്.

എസ്. എസ്. ഹരിഹരയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022-23 വർഷത്തെ കർമ്മ ശ്രേഷ്ഠ അവാർഡ് ആതുര സേവനരംഗത്തെ പ്രശസ്ത സേവനം കണക്കിലെടുത്ത് ഡോ. എം രവീന്ദ്രൻ നായർക്ക് നൽകും.

തുടർന്ന് 5മണിക്ക് വക്കം ജി സ്ക്വയറിൽ (ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്ക്വയറിൽ )വച്ച് നടക്കുന്ന വാർഷികാചരണ സമ്മേളനം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്യുന്നതും കർമ്മശേഷം അവാർഡ് വിതരണം ചെയ്യുന്നതുമാണ്. ഫെഡറേഷൻ ചെയർമാൻ ഡോ. വി. എസ്. അജിത്കുമാർ അധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും പ്രവാസി മലയാളിയുമായ  ആർ. അനിൽലാൽ എല്ലാ വർഷവും വിതരണം ചെയ്തുവരുന്ന ചികിത്സാ ധനസഹായം (മൂവായിരം രൂപ) 10 പേർക്ക് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജ സുബോധൻ വിതരണം ചെയ്യുന്നതാണ്.

സമ്മേളനത്തിൽ ബി. ജെ. പി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തോട്ടയ്ക്കാട് ശശി, ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രഡിഡന്റ് എൻ. ബി, മുൻ നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് സി. ജെ. രാജേഷ്, ചരിത്ര പുസ്തക രചയിതാവ് ആറ്റിങ്ങൽ കെ.മോഹൻലാൽ, കെ. എസ് ശ്രീരഞ്ജൻ, ആറ്റിങ്ങൽ സുരേഷ്, മണനാക്ക് ഷിഹാബുദ്ദീൻ, വി.കെ. ശശിധരൻ, എൻ. കെ. പി. സുഗതൻ, എ. കബീർദാസ്, ബി. മനോജ്, തോട്ടവാരം ഉണ്ണി, കെ കൃഷ്ണമൂർത്തി, കിരൺ കൊല്ലമ്പുഴ എന്നിവർ പങ്കെടുക്കും. ഫെഡറേഷൻ സെക്രട്ടറി ജെ ശശി സ്വാഗതവും ജനറൽ കൺവീനർ എസ് ശ്രീരംഗൻ കൃതജ്ഞതയും പറയും.

പ്രതസമ്മേളനത്തിൽ ഡോ. വി എസ് അജിത്കുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ എസ് ശ്രീരംഗൻ, ജെ ശശി, ആറ്റിങ്ങൽ കെ.മോഹൻലാൽ, കെ. സുഭാഷ്ബാബു, കെ. എസ് ശ്രീരഞ്ജൻ, മണനാക്ക് ഷിഹാബുദ്ദീൻ, വി.കെ. ശശിധരൻ, ശാസ്തവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ, എസ് ശശാങ്കൻ, നാസർ പള്ളിമുക്ക് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!