Search
Close this search box.

മുതലപ്പൊഴിയിൽ രണ്ട് അപകടങ്ങൾ നടന്നു

ei8W03783711

ചിറയിൻകീഴ് : മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട  വള്ളത്തിലെ മത്സ്യത്തൊഴിലാളിക്ക് മുഖം ഇടിച്ച് വീണ് ഗുരുതര പരുക്ക്. പുലർച്ചെയായിരുന്നു സംഭവം.

ശക്തമായ തിരയിൽപ്പെട്ട് ഇടിച്ചു പൊങ്ങിയ വള്ളത്തിൽ മുഖം  ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ ശാന്തിപുരം സ്വദേശി മനോജിനെ (44)  ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

വൈകുന്നേരത്ത് വീണ്ടും അപകടം നടന്നു.ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ചു വീണു. വൈകുന്നേരം 5:30 മണിയോടെയായിരുന്നു അപകടം.

പൂത്തുറ സ്വദേശി അലക്സാണ്ടർ അൽഫോൻസാണ് വള്ളത്തിൽ നിന്ന് തെറിച്ച് കടലിലേക്ക് വീണത്. ഉടൻതന്നെ മറ്റ് വള്ളക്കാർ എത്തി അലക്സാണ്ടറിനെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.തുടർന്ന് തലകീഴായ് മറിഞ്ഞ വള്ളം  കെട്ടിവലിച്ച് കൊണ്ട് പോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!