വെഞ്ഞാറമൂട് :കഴിഞ്ഞ ദിവസം രാവിലെ വെഞ്ഞാറമൂട് ഭാഗത്തു വെച്ച് നെടുമങ്ങാട് മേലാംകോട് സ്വദേശി കുഞ്ഞിക്കണ്ണന്റെ പേഴ്സ് നഷ്ടപ്പെട്ടു. അത് വെഞ്ഞാറമൂട് ചെമ്പൂർ സ്വദേശിയും ഇറിഗേഷൻ ഡിപ്പാർട്മെന്റ് സീനിയർ ക്ലാർക്കുമായ ആനന്ദിന്റെ കയ്യിൽ കിട്ടുകയും അദ്ദേഹം ഉടൻ തന്നെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പേഴ്സിൽ 8970 രൂപയും 2 എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ അടങ്ങുന്ന രേഖകൾ ഉണ്ടായിരുന്നു.സ്റ്റേഷനിൽ പേഴ്സ് ഉണ്ടെന്ന വിവരം വാട്സ്ആപ്പ് ഗ്രുപ്പുകളിൽ സന്ദേശം പ്രചരിച്ചപ്പോൾ അത് ശ്രദ്ധയിൽപ്പെട്ടവർ ഉടൻ തന്നെ ഉദ്യോഗസ്ഥന് കുഞ്ഞികണ്ണന്റെ നമ്പർ കൊടുക്കുകയും അദ്ദേഹത്തെ വിളിച്ചു അറിയിക്കുകയും ചെയ്തു. കുഞ്ഞികണ്ണൻ വെഞ്ഞാറമൂട് സ്റ്റേഷനിൽ നേരിട്ടെത്തി പേഴ്സ് കൈപ്പറ്റുകയായിരുന്നു.