Search
Close this search box.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ മാർച്ചും സമ്മേളനവും സംഘടിപ്പിച്ചു

IMG-20230918-WA0051

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ മാർച്ചും സമ്മേളനവും സംഘടിപ്പിച്ചു.

മുതലപ്പൊഴിയിൽ സർക്കാർ പരിഹാരം വൈകുന്നുവെന്നാരോപിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി, തിരുവനന്തപുരം അതിരൂപത സമിതി, അഞ്ചുതെങ്ങ് പുതുക്കുറിച്ചി ഫെറോന വിവിധ സംഘടന സമിതികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.

താഴമ്പള്ളി അത്ഭുതമാതാ കുരിശടി മൈതാനത്ത് നടന്ന സമ്മേളനത്തിന്റെ ഉൽഘാടനം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഥമ മെത്രാപൊലീത്ത ഡോ. സൂസൈപാക്യം നിർവ്വഹിച്ചു.

പുതുക്കുറിച്ചിയിൽ നിന്ന് ആരംഭിച്ച പദയാത്ര ഫെറോന വികാരി ഫാ ജെറോം ഫെർണാണ്ടസും പൂത്തുറയിൽ നിന്ന് ആരംഭിച്ച പദയാത്ര അഞ്ചുതെങ്ങ് ഫെറോന വികാരി ഫാ.ജസ്റ്റിൻ ജൂഡിനും ഫ്ലാഗ് ഓഫ് ചെയ്‌തു. സ്ത്രീകളുൾപ്പെടെ നിരവധിപ്പേർ പദയാത്രയിൽ പങ്കെടുത്തു.

ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന പുലിമുട്ടിന്റെ അശാസ്ത്രീയത പരിഹരിക്കുക, മുതലപ്പൊഴി വിഷയത്തിൽ പ്രതികരിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, സാധാരണയായി മറ്റു ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകുന്നതുപോലെ മുതലപ്പൊഴിയിൽ ദുരിതത്തിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.

കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ.തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി.തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ഫാദർ മൈക്കിൾ തോമസ്, രതീഷ് ആന്റണി, പാട്രിക് മൈക്കിൾ, നിക്സൺ ലോപ്പസ്, തിരുവനന്തപുരം അതിരൂപത കെഎൽസിഎ ട്രഷറർ ജോഷി ജോണി, അഞ്ചുതെങ്ങ് ഫെറോന കെഎൽസിഎ പ്രസിഡന്റ്‌ നെൽസൺ ഐസക്, രാജു തോമസ്, ധീവരസഭാ ജില്ലാ പ്രസിഡന്റ് പനത്തറ ബൈജു, ജമാഅത്ത് പ്രസിഡന്റ് സെയ്ദലവി, ജമാഅത്ത് പ്രതിനിധികൾ എന്നിവരും വിവിധ രൂപതകളുടെയും തീരദേശത്തിലെ വിവിധ സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!