കേരളത്തിലെ സഹകരണ മേഖലയെ തകർക്കരുത്-ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ

കേരളത്തിലെ സഹകരണ മേഖലയിലെ ലക്ഷക്കണക്കിന് കോടി രൂപയിൽ കണ്ണും നട്ട് മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുണ്ടാക്കിയും റിസർവ്വ് ബാങ്കിനെയും ഇൻകം ടാക്സിനേയും ഉപയോഗിച്ചും കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സംസ്ഥാന സഹകരണ യൂണിയൻ്റെ തീരുമാനപ്രകാരം ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും സഹകാരികളും സംയുക്തമായി ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമു ഉദ്ഘാടനം ചെയ്തു. എം.മുരളി അദ്ധ്യക്ഷനായി.

സഹകരണ ബാങ്ക് പ്രസിഡൻ്റ് മാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ ,സി. ദേവരാജൻ , ഉണ്ണി ആറ്റിങ്ങൽ, ജോസ്, വിദ്യാനന്ദകുമാർ, ജി.ചന്ദ്രശേഖരൻ നായർ ,മണനാക്ക് ഷിഹാബുദീൻ, ജെ.ശശാങ്കൻ, ഡി. കാന്തി ലാൽ, ജി.വിജയകുമാർ, ബി.ഷിബു തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!