Search
Close this search box.

കാട്ടാക്കട സ്വദേശികളായ യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിലായി

eiV6CT8467

തിരുവനന്തപുരത്ത് കാട്ടാക്കട സ്വദേശികളായ യുവാക്കൾ എംഡിഎംഎ യുമായി അറസ്റ്റിലായി. വിളപ്പില്‍ശാല കാട്ടുവിള ദേശത്ത് ചാരുവിള വീട്ടിൽ 24 വയസുള്ള മൃദുലിനെയും കരുവിലാഞ്ചി ദേശത്ത് ചൈത്രം വീട്ടിൽ 24 വയസുള്ള മനീഷിനെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 3.626 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ. റെജികുമാർ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബിജുകുമാര്‍ എസ് ,സിവിൽ എക്സൈസ് ഓഫീസർ അൽത്താഫ് മുഹമ്മദ്‌ എസ് , ലിന്റോരാജ് ബി. എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഞ്ജന ജി നായര്‍ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!