Search
Close this search box.

മതേതരത്വം,വിദ്യാഭ്യാസം, ലഹരി വിരുദ്ധത പ്രമേയമാക്കി മീലാദ് ഫെസ്റ്റ്

eiYDK5X55805

കണിയാപുരം: അണക്കപ്പിള്ള മദ് റസത്തുൽ ബദ് രിയ്യയിൽ വിദ്യാഭ്യാസ മുന്നേറ്റം, മതേതരത്വ ഇന്ത്യയെ സംരക്ഷിക്കൽ, ലഹരി വിരുദ്ധത തുടങ്ങിയ കാലിക വിഷയങ്ങളെ പ്രമേയമാക്കി ഈ വർഷത്തെ മീലാദ് ഫെസ്റ്റ് നടക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ തൻസീൽ വാഫി അറിയിച്ചു.

നാട്ടിൽ വിദ്യാഭ്യാസ വികസന ചർച്ചകൾ നടക്കണമെന്നും,ലഹരിയിൽ അഭിരമിക്കുന്ന സമൂഹത്തെ ബോധവത്കരിക്കേണ്ടത് നമ്മുടെ കടമയാണെന്നും, ഉത്തർ പ്രദേശിലും മണിപ്പൂരിലും, ഹരിയാനയിലും തുടങ്ങി ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്ന വർഗീയ കലാപങ്ങൾക്കെതിരെ മതേതരത്വ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സംരക്ഷിക്കാൻ നാം ഒരുമയോടെ നില കൊള്ളണമെന്നു തുടങ്ങി കാരുണ്യത്തിന്റെ പ്രവാചകൻ  മുഹമ്മദ്‌ നബി  ഈ വിഷയങ്ങളിലുള്ള പഠനങ്ങളും, മറ്റു ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കലാണ് പ്രധാന ലക്ഷ്യമെന്നും അറിയിച്ചു.

നാൽപതോളം ഇനങ്ങളിൽ കിഡ്‌ഡിസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 250 ഓളം വിദ്യാർത്ഥികൾ അൻസാർ,മുഹാജിർ എന്ന പേരിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മാറ്റുരക്കും. ഈ മാസം 23,24 ശനി, ഞായർ ദിവസങ്ങളിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടാനുബന്ധിച്ച് പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തീം സോങ് അണിയറയിൽ ഒരുങ്ങുകയാണെന്ന് സ്വദർ മുഅല്ലിം അൻസിൽ മുസ്‌ലിയാർ അറിയിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ പ്രദർശിപ്പിചും , ലേഖനങ്ങളും, മറ്റു മാഗസിനുകളും രചിച്ചും ജനങ്ങളിലേക്ക് എത്തിക്കും. മുഹമ്മദ്‌ മന്നാനി,ഷമീർ റഹ്മാനി,സുൽത്താൻ മുസ്ലിയാർ ഇവരുടെ നേതൃത്വത്തിൽ ഇരു ടീമുകളും മത്സരിക്കും .നുഅമാൻ,മുഫീദ എന്നിവർ അൻസ്വാർ ടീമിനെയും,നദീമ്,സലിഹത്ത് മുഹാജിർ ടീമിനെയും നയിക്കും. കാലികമായ വിത്യസ്ത വിഷയങ്ങളെ ഉൽബോധിപ്പിച്ചു നടക്കുന്ന മീലാദ് ഫെസ്റ്റിനു മദ് റസ മാനേജ്മെന്റ് അസീം ഗഫൂർ, അബ്ദുൽ ലത്തീഫ് ഹാജി, റഫീഖ്, അസിസ്റ്റന്റ് ഇമാം മുജീബ് മുസ്‌ലിയാർ ആശീർവാദമറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!