വർക്കല :സ്ലീപ്പർ കോച്ചുകൾ ഒഴിവാക്കി തേർഡ് എസി കോച്ചുകൾ വർധിപ്പിച്ച് മിനിമം ടിക്കറ്റ് 10 രൂപയിൽ നിന്ന് 30 രൂപയാക്കി സീനിയർ സിറ്റിസൺ സബ്‌സിഡി എടുത്ത് കളഞ്ഞു ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിച്ച് തൊഴിൽനിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ ആരോപിച്ചുകൊണ്ട് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് പ്രസിഡന്റ് ആർ. സൂരജ്, പ്രവത്തകരായ വാജിദ്, സച്ചിൻ, അപർണ, ശാലിനി, നെന, ഈസ തുടങ്ങിയവർ പങ്കെടുത്തു