Search
Close this search box.

കടയ്ക്കാവൂർ പഞ്ചായത്ത് തല വരയുത്സവം ഉദ്ഘാടനം ഗവ എച്ച്എസ് കുടവൂർക്കോണം സ്കൂളിൽ..

IMG_20230920_224102

കടയ്ക്കാവൂർ : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ബിആർസി തലത്തിൽ സ്കൂളുകളിൽ നടത്തുന്ന പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വരയുത്സവത്തിൻ്റെ കടയ്ക്കാവൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ എച്ച്എസ് കുടവൂർക്കോണത്ത് നടന്നു.

കടയ്ക്കാവൂർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബീനാ രാജീവിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീല വരയുത്സവം ഉദ്ഘാടനം ചെയ്യ്തു.ചടങ്ങിൽ വാർഡ് മെമ്പർ സദാശിവൻപിള്ള, സന്തോഷ്, പിടിഎ പ്രസിഡൻ്റ് സൈജു. ജി, സ്കൂൾ എച്ച്എം മിനി.പിസി എന്നിവർ സംസാരിച്ചു.

ബിആർസി പ്രതിനിധികൾ വരയുത്സവം പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായി ”പംക്തിവര” “പിന്നാമ്പുറ ചിത്രം ” “ജന്നൽ ചിത്രം” രക്ഷിതാക്കൾക്കായി “അമ്മ വര” എന്നീ വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ വരയുത്സവത്തിൽ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!