മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം. അഴിമുഖത്ത് വെച്ചാണ് രണ്ടു വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
കൂട്ടിയിടിയുടെ അഘാതത്തിൽ ഒരു വള്ളം ഭാകീകമായ് തകർന്നു. തകർന്ന വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തിഴിലാളി കടലിലേക്ക് തെറിച്ച് വീഴുകയും മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ കരയ്ക്കെത്തിയ്ക്കുകയും ചെയ്തു.
ഇന്ന് വൈകിട്ട് 4:45 ഓടെയായിരുന്നു സംഭവം. അഴിമുഖത്തുമിന്നും കടയിലേക്ക് പോകുകയായിരുന്ന വലിയ ബോട്ടും കടലിൽ നിന്ന് അഴിമുഖത്തേക്ക് വരുകയായിരുന്ന വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്.
ശക്തമായ തിരമാലകളിൽപ്പെട്ട് വള്ളങ്ങളുടെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമെന്നാണ് സൂചന. തുമ്പ സ്വദേശി ആൽബർട്ടിന്റെ ഉടസ്ഥയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ഉണ്ടായിരുന്ന ആൽബർട്ട് ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് തെറിച്ചുവേണ്ടെങ്കിലും പരുക്ക്കളില്ലാതെ അത്ഭുതകരമായ് രക്ഷപ്പെടുകയായിരുന്നു.