Search
Close this search box.

കരവാരത്ത് ബാലമിത്ര 2.0 ക്യാമ്പയിന് തുടക്കമായി

IMG-20230920-WA0089

കരവാരം : കുട്ടികളിലെ കുഷ്ഠരോഗബാധ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിംഗ് ക്യാമ്പയിന് കരവാരത്ത് തുടക്കമായി. പഞ്ചായത്ത്‌ പ്രദേശത്തെ അംഗൻവാടികളിലെയും സ്കൂളുകളിലേയും കുട്ടികളെയാണ്  പരിശോധിക്കുന്നത്.

നവംബർ വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം മേവർക്കൽ ജിഎൽപിഎസ്സിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിബുലാൽ നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സജീർ രാജകുമാരി അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ്, നാരായണൻ, ഹെഡ്മിസ്ട്രസ് സ്വപ്ന, നോഡൽ അധ്യാപിക ഗീത, ഹെൽത്ത് ഇൻസ്‌പെക്ടർ എസ് സജീവ്, ജെഎച്ച്ഐ അജിത് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!