Search
Close this search box.

ആറ്റിങ്ങൽ ഉപജില്ല കായികമേള : ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ

IMG-20230922-WA0066

ആറ്റിങ്ങൽ ഉപജില്ല കായിക മേളയിൽ 185 പോയിന്റ് നേടി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.

122 പോയിന്റ് നേടി ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, 114 പോയിന്റ് നേടിയ ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ എ.എം. എൽ.പി. സ്കൂൾ പെരുംകുളവും യു.പി.വിഭാഗത്തിൽ വൈ.എൽ.എം.യു.പി.എസ്. കീഴാറ്റിങ്ങലും ചാമ്പ്യൻമാരായി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഞെക്കാട് സ്കൂളും സീനിയർ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളും ചാമ്പ്യൻ സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് തിരുവനന്തപുരം ജില്ല കോ-ഓർഡിനേറ്റർ ആർ.എസ്. ലിജിൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഇയാസ്, ഉപജില്ലാ കൺവീനർ എ. അൽത്താഫ്, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!