Search
Close this search box.

നെടുമങ്ങാട് വെള്ളൂർകോണം, ഈട്ടിമൂട് ഭാഗങ്ങളിൽ വിദേശമദ്യം വിൽപന നടത്തിയ രണ്ടു പേർ അറസ്റ്റിൽ

eiOD26477728

നെടുമങ്ങാട്: വിദേശമദ്യം വിൽപന നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ഡ്രൈ ഡേ ദിവസം എക്സൈസ് കുറുപുഴ, മണലയം, വെള്ളൂർകോണം, ഈട്ടിമൂട് എന്നി വിടങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളൂർകോണത്ത് അനധികൃതമായി 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ തൊളിക്കോട് ചായം വട്ടക്കരിക്കതിൽ പുത്തൻ വീട്ടിൽനിന്ന് ആനാട് വാടകക്ക് താമസിക്കുന്ന അജി കുമാറിനെ അറസ്റ്റ് ചെയ്തു.മദ്യവിൽപനയിലൂടെ ലഭിച്ച 1600 രൂപയും പിടിച്ചെടുത്തു.

ഈട്ടിമൂട് നിന്ന് അഞ്ചുലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ കുറുപുഴ ഇളവട്ടം വെമ്പിൽ ഇട്ടിമൂട് തടത്തരികത്തു വീട്ടിൽ സുരേന്ദ്രൻ നായിഡുവിനെയും അറസ്റ്റ് ചെയ്തു. മദ്യവിൽപനയിലൂടെ ലഭിച്ച 1000 രൂപയും പിടിച്ചെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!