ഒറ്റൂർ: ഒറ്റൂരിൽ ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെറ്റിക്കുള്ള കാഞ്ഞിരം വിള വൈഷ്ണവ് നിവാസിൽ പരേതനായ പ്രകാശ് – പ്രിൻസി ദമ്പതികളുടെ മകൻ വൈഷ്ണവ്(12) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഒറ്റൂർ മാമ്പഴകോണം ധർമ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് കുട്ടിയുടെ മാതൃസഹോദരൻ ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.
വെള്ളിയാഴ്ച ബിനോയ് കുട്ടിയേയും കൊണ്ട് കുളത്തിലേക്ക് കുളിക്കാൻ പോയതായി ബന്ധുക്കൾ പറയുന്നു. തിരികെ കുട്ടിയെ കൂടാതെ ആണ് ബിനോയി എത്തിയതെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്.
സഹോദരൻ -കണ്ണൻ