ആലംകോട് മുസ്ലിം ജമാഅത്ത് മഊനത്തു ത്വാലിബീൻ മദ്റസ മീലാദ് ഫെസ്റ്റ്- 2023, പ്രസിഡന്റ് നാസിറുദ്ധീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.അഹ് ലൻ റബീഅ് മീലാദ് ക്യാമ്പയിന്റെ ഭാഗമായിട്ടാണ് മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
സ്വലാത്ത് പെട്ടി, ഡെയ്ലി ക്വിസ്, മൗലിദ് പാരായണം, മുത്ത് നബി പരിചയം, മീലാദ് ഒരുക്കം, റാലി തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള മറ്റു പദ്ധതികളാണ്.സദർ ഉസ്താദ് ഹുസൈൻ ജൗഹരി അധ്യക്ഷനായ പ്രോഗ്രാമിൽ സെക്രട്ടറി ജനാബ് നാസർ സ്വാഗതം പറഞ്ഞു . മറ്റു ജമാഅത്ത് ഭാരവാഹികൾ, ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ അബ്ദുള്ള നഈമി എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് മദ്റസ വിദ്യാർത്ഥിയായ ആദിലിന്റെ സ്വാഗത ഗാനത്തോട് കൂടി വിദ്യാർത്ഥികളുടെ കലാ പരിപാടികൾക്ക് തുടക്കമായി. മദ്ഹ് ഗാനം, ഖുർആൻ പാരായണം, പ്രസംഗം തുടങ്ങി സ്റ്റേജ് മത്സരങ്ങളിലും രചന മത്സരങ്ങളിലുമായി മൂന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപന സെക്ഷനിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉദ്ബോധനം നൽകി ചീഫ് ഇമാം ശംസുദ്ധീൻ നഈമി സംസാരിച്ചു. മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നൽകി.
മദ്റസ കൺവീനവർ അഷ്‌റഫ് സാഹിബിന്റെ കൃതജ്ഞതയോട്കൂടി മീലാദ് ഫെസ്റ്റ് ന് പ്രൌഡമായ പരിസമാപ്തി കുറിച്ചു.
ജമാഅത്തിന്റെ മറ്റു ബ്രാഞ്ച് മദ്റസകളായ ഹൈസ്കൂൾ ജംഗ്ഷൻ ,മണ്ണൂർ ഭാഗം, മഞ്ഞപ്പിലാക്കൽ, ചാത്തൻപാറ എന്നിവിടങ്ങളിലും മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.