പങ്കാളിത്ത പെൻഷൻ – ജോയിന്റ് കൗൺസിൽ പണിമുടക്കിലേക്ക്

IMG-20230926-WA0104

പെൻഷൻ സമ്പ്രദായത്തെ അട്ടിമറിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പോരാട്ടങ്ങളിലേക്ക് നീങ്ങാൻ ജീവനക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി. വേണു. ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ സർവ്വീസിൽ തസ്തികൾ ഇല്ലാതാക്കുന്നതിനും കരാർവൽക്കരിക്കുന്നതിനും സംഘടിത ശ്രമങ്ങളാണ് കോർപ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, അഴിമതിക്കെതിരെ ജനങ്ങളും, ജീവനക്കാരും ഒന്നിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ഡിസംബർ ഏഴു വരെ കാൽനടയായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന “സിവിൽ സർവ്വീസ് സംരക്ഷണ യാത്ര” വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
കഴക്കൂട്ടം മേഖലാ പ്രസിഡന്റ്‌ ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സുരകുമാർ മുഖ്യപ്രഭാഷണം നടത്തി.

നോർത്ത് ജില്ലാ പ്രസിഡന്റ്‌ സതീഷ് കണ്ടല, നോർത്ത് ജില്ലാ കമ്മിറ്റി അംഗം എസ്.ബി സജികുമാർ തുടങ്ങിയവർ സംസാരിച്ചു.
മേഖലാ സെക്രട്ടറി എ. ഷജീർ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം ടി. ഷിബു തോമസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!