ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ കാറും ബസ്സും അപകടത്തിൽപെട്ട് ഒരാൾക്ക് പരിക്ക്. കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി ശശിധരൻ നായർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് ആലംകോട് ഭാഗത്തേക്ക് വന്ന മാരുതി സെലേറിയോ കാർ പൂവൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് കയറാൻ വലത്തേക്ക് വാഹനം തിരിക്കവേ പുറകെ വന്ന ജനത സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവറെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. വേറെ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗത തടസ്സം ഉണ്ടായി. റിക്കവറി വാഹനം ഉപയോഗിച്ച് അപകടത്തിൽപെട്ട കാർ സംഭവസ്ഥലത്ത് നിന്നും മാറ്റി.