കേരള ഗവൺമെൻ്റ് നടപ്പിലാക്കുന്ന മാലിന്യ മുക്ത കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി എ.കെ.എസ്.ടി.യു അധ്യാപക സർഗവേദി നിർമ്മിക്കുന്ന ടെലിഫിലിം ‘തുരുത്ത് ‘ ൻ്റെ പോസ്റ്റർ പ്രകാശനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ,എ കെ എസ് ടി യു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ മാഷിന് നൽകി നിർവഹിച്ചു.
പള്ളിക്കൂടം ഷോർട്ട് ഫിലിം സ്കൂളിൻ്റെ സഹകരണത്തോടെ തയ്യാറാക്കുന്ന തുരുത്ത് പ്രശസ്ത തിയറ്റർ ട്രയിനർ അനിൽ കാരേറ്റ് സംവിധാനം ചെയ്യുന്നു. അധ്യാപക സർഗവേദി സംസ്ഥാന കൺവീനർ ബിജു പേരയം, പള്ളിക്കൂടം ഷോർട്ട് ഫിലിം സ്കൂൾ കോർഡിനേറ്റർ സജി കിളിമാനൂർ, വി.ബി.പോൾ ചന്ദ് എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
								
															
								
								
															
				

