ആറ്റിങ്ങൽ :ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി വിദ്യാർത്ഥികൾ.
ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കുകയും ബസ്സുകൾ കഴുകി വൃത്തിയാകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ വൃന്ദ.വി നായർ പരിപാടി ഉദ്ഘാടനം ചെയുകയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അഭിലാഷ്, അരുൺ നാഥ് ,വാണി എന്നിവർ പങ്കെടുക്കുകയും ചെയ്തു.