കവലയൂർ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രിയാമ്പിൾ വാൾ അനാച്ഛാദനം

IMG-20230928-WA0011

കവലയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ പ്രിയാമ്പിൾ വാൾ അനാച്ഛാദനം ചെയ്തു.

പിടിഎ പ്രസിഡണ്ടും ജനപ്രതിനിധിയുമായ പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം എസ് സുധീർ സ്വാഗതo ആശംസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി പ്രിയാമ്പിൾ വാൾ അനാച്ഛാദനം ചെയ്തു.

ഭരണഘടനയുടെ ആമുഖത്തിന്റെ ഉത്ഭവത്തെപ്പറ്റിയും അതിൻറെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതിന്റെ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത് എന്നും ഉദ്ഘാടക, പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പിടിഎ വൈസ് പ്രസിഡണ്ട് സി. അനിൽകുമാർ, അധ്യാപകർ എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രാജേഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!