കരവാരം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നും കട്ടപ്പറമ്പിൽ വാമനപുരം നദിയിലുളള കടത്തുവള്ളം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃ ത്വത്തിൽ ധർണ്ണ നടത്തി
ബിജെപി ഭരണത്തിലുള്ള കരവാരം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളെപരിപാലിക്കുന്ന പ്രവർത്തന കേന്ദ്രം നിലച്ചിട്ട് മാസങ്ങളായി. എൽഡിഎഫി ന്റെ നേതൃത്വത്തിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാത്തതിലും വാമനപുരം നദിയിലെ കട്ടപ്പറമ്പ് ഭാഗത്ത് നിന്നും- അവനവൻ ചേരി ഭാഗത്തേക്ക് നദി കടന്ന് പോകുന്ന കടത്ത് വള്ളം നിർത്ത ലാക്കിയതിലും പ്രതിഷേധിച്ച് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും എൽഡിഎഫ് കരവാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി . ഒ എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.െം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐഎം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ , ജനതാദൾ നേതാവ് സജീർ രാജകുമാരി , എസ് എം റഫീഖ്, എസ് മധുസൂദനക്കുറുപ്പ്, പി കൊച്ചനിയൻ ,എസ് സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു . നാസർ ചൈതന്യ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് 50 പരം ഭിന്നശേഷി കുട്ടികൾ ഉണ്ടായിരുന്ന ബഡ് സ്കൂളിൽ കൃത്യമായി സ്റ്റൈഫന്റും, യാത്ര സൗകര്യത്തിന് സ്കൂൾ ബസ്സും ഏർപ്പെടുത്തിയിരുന്നു .എന്നാൽ പഞ്ചായത്തിൽ ബിജെപി ഭരണസമിതി അധികാരത്തിൽ വന്നതോടെ സ്കൂളിൻറെ പ്രവർത്തനങ്ങൾ അവതാളത്തിലായി. കൃത്യമായി സ്റ്റൈഫറ്റ് നൽകാതിരിക്കുക, ഫണ്ട് വകമാറ്റി ചെലവഴിക്കുക , സ്കൂൾ ബസ് ഓടിക്കാതിരിക്കുക തുടങ്ങിയവ മൂലം കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുവാൻ രക്ഷിതാക്കൾക്ക് കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ മൂന്നുമാസമായി സ്കൂളിന്റെ പ്രവർത്തനം നിലച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള കട്ടപ്പറമ്പ് അവനവഞ്ചേരി വള്ളക്കടത്ത് നിർത്തലാക്കിയതിലും പ്രതിഷേധിച്ചാണ് രക്ഷിതാക്കളും കുട്ടികളും എൽഡിഎഫിന് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത് ..ഒരാഴ്ചയ്ക്കകം വാഹന സൗകര്യം ഏർപ്പെടുത്തി സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാം എന്നും വള്ളക്കടത്ത് നിർത്തലാക്കിയത് പുനഃ പരിശോധിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവച്ചു.