ചെമ്പൂര് ആയിരവില്ലി ശിവപാർവ്വതി ക്ഷേത്രത്തിൽ ഒരുങ്ങുകയാണ് രുദ്രകാലേശ്വരിയാഗം ഒക്ടോബർ 2 വരെ. യജ്ഞാചാര്യൻ ആനന്ദ് നായർ കർമ്മത്തിന് ആചാര്യ സ്ഥാനം വഹിക്കും. അദ്ദേഹത്തോടൊപ്പം തമിഴ്നാട് രാമേശ്വരം ശിവക്ഷേത്രം പുരോഹിത് സെന്തിൽ ഗാന്ധവെളി വേന്ദർ യാഗസാമ്രാട്ട് വെങ്കിടേഷ് ശർമ്മ, വേദാഗ്നി അരുൺ സൂര്യഗായത്രി, ബാബു രാമകൃഷ്ണ ശർമ്മ, അണ്ടൂർ വൈകുന്ധമഠം രജീഷ് ദേവനാരായണ എന്നിവരും തമിഴ്നാട് കാളികാലേശ്വരി മഹാക്ഷേത്രം മുഖ്യ പുരോഹിത് ആചാര്യ ശ്രീനിവാസ് ശർമ്മയും ആന്ധ്രാപ്രദേശ് മല്ലികാർജുന ക്ഷേത്രം പുരോഹിത് ആചാര്യ മണികണ്ഠ ശർമ്മയും കുലശേഖരപുരം വലിയേറ്റുമുഖം ഇശക്കി അമ്മൻ ക്ഷേത്ര തന്ത്രി ഭദ്രപീഠം ബിനീഷ് എന്നിവർ യാഗത്തിന് ആചാര്യ സ്ഥാനം വഹിക്കും.
ഈ മഹത് യാഗത്തിൻ്റെ മാറ്റൊലി നിറയുന്ന പുണ്യ വേളയിൽ യാഗ ദിനങ്ങളിൽ വൈകുന്നേരം രുദ്ര യാഗവും കാലേശ്വരിയാഗവും ശനീശ്വര ഹവനവും 5 മുതൽ 8.30 വരെ നടക്കും