ദേശീയ തലത്തിൽ റാങ്കുകളുടെ തിളക്കവുമായി ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.

ei4KD4E80470

ഇക്കഴിഞ്ഞ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിവിധ ട്രേഡുകളിലായി ദേശീയ തലത്തിൽ രണ്ട് റാങ്കുകളും സംസ്ഥാന തലത്തിൽ അഞ്ച് റാങ്കുകളും നേടിക്കൊണ്ട് ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. മിന്നുന്ന വിജയം സ്വന്തമാക്കി. ഇന്ത്യയിൽ ആകെയുള്ള മൂവായിരത്തിൽപ്പരം ഐ.ടി.ഐ.കളിൽ പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുട്ടികളോട് മത്സരിച്ചാണ് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. ഈ നേട്ടം കൈവരിച്ചത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വെൽഡർ ജി ആന്റ് ജി, വെർഡർ ഇൻസ്പെക്ഷൻ എന്നീ ട്രേഡുകളിൽ അനന്തു.ആർ.കുമാർ, അശ്വിൻ.എ. എന്നിവരെക്കൂടാതെ സംസ്ഥാന തലത്തിൽ മാത്രം വെൽഡർ പൈപ്പിലെ ലിനിൻ ദാസ്.എം, ഇലക്ട്രോ പ്ലേറ്ററിലെ ആകാശ് കൃഷ്ണൻ.ജി.യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസിലെ ശരത് കുമാർ.എസ് എന്നിവരാണ് ഒന്നാം റാങ്കുകൾ നേടിയത്. റാങ്ക് ജേതാക്കൾ ഉൾപ്പെടെ ഉന്നത വിജയം നേടിയ എല്ലാവർക്കും ഒക്ടോബർ 12 ന് നടക്കുന്ന കോൺവൊക്കേഷൻ സെറിമണിയിൽ ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക ഉപഹാരങ്ങൾ നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!