നന്മകളുടെ ഫലിതബിന്ദുകൾ മനസ്സിൽ വരച്ചിട്ട സുകുമാർ- രാധാകൃഷ്ണൻ കുന്നുംപുറം

eiDYUDB27895

ഓർമ്മകളിൽ സുകുമാർ സാർ തെളിഞ്ഞു വരുന്നു. കോളേജ് വാർഷികത്തിലെ ഉദ്ഘാടന വേദി. സരസ സംഭാഷണങ്ങളിലൂടെ അദ്ദേഹം പ്രസംഗം തുടരുന്നു. സദസ്സിനെ ചൂണ്ടികളിയാക്കുന്നു.

വീണ്ടും തന്റെ വിഷയങ്ങളിലേക്ക് മടങ്ങുന്നു. ഇടയ്ക്ക് ഞങ്ങൾ ആൺകുട്ടികൾക്ക് പ്രിയ വിഷയമായ പെൺകുട്ടികളുടെ ആഢംബരത്തെയും ചമഞ്ഞൊരുങ്ങലും വിവരിക്കുന്നു. എങ്ങുംചിരി പടരുന്നു. ചിരിയലകൾ കെട്ടടങ്ങുമ്പോൾ ചിന്തയുടെ ഒരുചെറുതരി ചിതറിവീഴുന്നു.കാലങ്ങൾക്കിപ്പുറവും സരസവും മോശം പദങ്ങൾ കടന്നുവരാതെയും ഹാസ്യരസത്തിന്റെ പടികടന്നെത്തുന്ന സംഭാഷണം മനസ്സിൽ നിറയുന്നു.

വർഷങ്ങൾക്കു ശേഷം പത്രപ്രവർത്തനത്തിന്റെ ഭാഗമായി അദ്ദേഹത്തെ വീട്ടിലെത്തി നേരിൽ കാണാൻ കഴിഞ്ഞു. കുങ്കുമം വാരികക്കു വേണ്ടിയാണ് പല തവണ സമീപിച്ചത്. തലേ ദിവസം അറിയിച്ചതനുസരിച്ച് രാവിലെ എത്തുമ്പോൾ തന്നെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം എഴുതി തയ്യാറാക്കിയിട്ടുണ്ടാകും. അധികനേരവും കൊച്ചുകൊച്ചുവിഷയങ്ങൾ സംഭാഷണമാകും.യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ കുളിരുള്ള ആ വാക്കുകൾ ബാക്കി നിൽക്കും.

ജീവിതത്തിൽ തന്റേതായ ചിട്ടവട്ടങ്ങളെ പാലിച്ചിരുന്ന വ്യക്തിത്ത്വമായിരുന്നു അദ്ദേഹത്തിന്റേത്.സത്യസന്ധ എന്നും ഒപ്പമുണ്ടായിരുന്നു.അർഹതപ്പെട്ടതല്ലാത്തതൊന്നും സ്വീകരിക്കാത്ത സ്വഭാവം. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പോലും അത്തരം കാര്യങ്ങൾ അദ്ദേഹം സൂക്ഷമതയോടെ പാലിച്ചു. യാത്രാ ചിലവ് വാങ്ങുന്നതിൽ അടക്കം തെറ്റാതെ ശ്രദ്ധ ചെലുത്തി. കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ഒരുപൊതുയോഗത്തിൽപങ്കെടുത്തു മടങ്ങിയതിന്റെഅടുത്ത ആഴ്ച യാത്രാ കൂലി വാങ്ങിയപ്പോൾ ശ്രദ്ധിക്കാതെ അധികം വാങ്ങിയ 7 രൂപ 50 പൈസ അദ്ദേഹം മടക്കി അയച്ചു. യാത്രാ ചിലവിന്റെ ബാക്കി വന്നതുകയെ കുറിച്ച് ഒരു കത്തും അന്നത്തെ പ്രസിഡന്റ് വി.എസ്. കണ്ണന് അയച്ചിരുന്നു. വല്ലാത്തഅതിശയത്തോടെയാണ് താനത്  കൈപ്പറ്റിയതെന്ന് അന്ന് വി.എസ് കണ്ണൻ പറഞ്ഞത്എന്റെഓർമ്മയിലെത്തുന്നു.ഇത്തരത്തിൽഒട്ടേറെഅനുഭവങ്ങൾപങ്കുവയ്ക്കാൻ അദ്ദേഹവുമായിഅടുത്ത് ഇടപഴകിയവർക്ക് ഉണ്ടാകുമെന്നുറപ്പാണ്.

മലയാളത്തിന്റെഗ്രാമീണഭംഗിയുംവർത്തമാനചാരുതയുംതന്റെസംഭാഷണങ്ങളിലുംഎഴുത്തിലുംനന്നായിഉപയോഗപ്പെടുത്തിയഎഴുത്തുകാരനായിരുന്നു അദ്ദേഹം. ലളിതവുംസുന്ദരവുമായ മലയാള ഭാഷ അദ്ദേഹത്തിന്റെരചനാസൗഭാഗ്യമായിരുന്നു. നർമ്മം നന്മയുടെ അടയാളമായാണദ്ദേഹം കരുതിയത്.ഹൃദയ വിശാലതയാണതിന്റെ ഭംഗി എന്നദ്ദേഹത്തിനറിയാമായിരുന്നു. ചിരിയരങ്ങുകളിലോ തന്റെ കാർട്ടൂണുകളിലോ വ്യക്തികളെ വേദനിപ്പിക്കാൻ ഒരിക്കലും അദ്ദേഹം ശ്രമിച്ചിട്ടില്ല. ഗാന്ധിജിയും അദ്ദേഹത്തിന്റെ  ആദർശങ്ങളും എന്നും സുകുമാറിന് പ്രിയപ്പെട്ടതായിരുന്നു. അതിന്റെ പിൻതുടർച്ചയായിരുന്നു ആ ലളിത ജീവിതം. ആദർശഭരിതമായ കാലത്തിന്റെ നനവാർന്നഓർമ്മകളിലെ ഒരു തണൽവൃക്ഷം കൂടി മൺ മറയുന്നു. നന്മകൾകെട്ടുപോകുന്ന കാലത്തിന്റെ വഴിയിൽ  സ്നേഹത്തിന്റെ ചിരിയായി മായി പ്രത്യക്ഷപ്പെടുന്ന മറ്റൊരാൾ കൂടി അനന്തതയിൽ ലയിക്കുന്നു. മിഴിവാർന്ന ഇന്നലകളിൽനല്ലഓർമ്മകൾ നൽകിയവരിൽ ഒരാൾകൂടിപടികടന്നുപോയി.പകയൊടുങ്ങാത്തപകൽ വെളിച്ചങ്ങളിലേക്ക്  ചിരിയും ചിന്തയുമായി ഇനിയൊരാൾവരുന്നതു വരെ വഴിക്കണ്ണുമായി നമുക്ക് ഈ പാതയിലേക് നോക്കിയിരിക്കാം. കരൾ നീറുന്ന കാലത്തിന്റെ മൽസരങ്ങൾക്കിടയിൽ ഒരു ചെറുപുഞ്ചിരിക്ക് ഒരുപാടാശ്വാസം പകർന്നു നൽകാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!