ഗാന്ധി ജയന്തി വാരോഘോഷം – വിജ്ഞാന പോഷിണി ഗ്രന്ഥശാല കുട്ടികൾക്കായി ക്വിസ് മത്സരം .

IMG-20231002-WA0014

കല്ലമ്പലം: തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥ ശാലയും സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി ഈ വർഷത്തെ ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ച് പ്രദേശത്തെ കുട്ടികൾക്കായി ‘ഗാന്ധിയും ഇന്ത്യൻ സ്വാതന്ത്ര്യവും’ എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും കമ്മിറ്റി പ്രവർത്തകർ രാവിലെ തോട്ടയ്ക്കാട് ബസ് കാത്തിരിപ്പ് കേന്ദ്രവും ലൈബ്രറി പരിസരവും ശുചീകരിച്ചു.

ഗ്രന്ഥശാലയിൽ നടന്ന യോഗത്തിൽ തുടർപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഇരു സംഘടനക ളുടെയും കമ്മിറ്റി അംഗങ്ങൾ ആയ അനൂപ്, ഖാലിദ് പനവിള,അനിൽ പ്രഭാകർ, വിജയൻ പിള്ള, ഓമനക്കുട്ടൻ, എം.അബ്ദുൽ റഹിം, ജി.ശ്രീകുമാർ, ബദറുദീൻ എം. എച്. സോമശേഖരൻ നായർ , സുനിൽ സാഫല്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രശ്നോത്തരിയിൽ അഭിനിത്, ജിതിൻ ശങ്കർ, അഷ്ടമി എന്നീ വിദ്യാർഥികൾ എൽ. പി. വിഭാഗത്തിലും മീനാക്ഷി, നക്ഷത്ര, നമിത എന്നിവർ യു. പി. വിഭാഗത്തിലും സമ്മാനങ്ങൾ നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!