മൊബൈൽ മോഷണം: മോഷ്ടിച്ച ഫോണുകളുമായി ചിറയിൻകീഴ് സ്വദേശി അറസ്റ്റിൽ

ചിറയിൻകീഴ് : മൊബൈൽ ഫോൺ മോഷണക്കേസിലെ പ്രതിയെ മോഷ്ടിച്ച ഫോണുകളുമായി കഴക്കൂട്ടം പോലീസ് പിടികൂടി. ചിറയിൻകീഴ്‌ പറയത്തുകോണം കടുവാക്കരക്കുന്ന് റോഡരികത്തുവീട്ടിൽ ബാബു (48) ആണ് പിടിയിലായത്.

ഇയാൾ ശ്രീകാര്യം, തുമ്പ, ആറ്റിങ്ങൽ, ചിറയിൻകീഴ്‌ എന്നീ പോലീസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ മോഷണക്കേസുകളിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽപ്പോയി മോഷണം തുടരുകയായിരുന്നു.കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തൊഴിലാളികളുടെയും മറ്റും മൊബൈൽ ഫോൺ മോഷണം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടം റെയിൽവേ മേല്പാലത്തിനു സമീപം വെച്ച് ഇയാൾ പിടിയിലായത്. സൈബർ സിറ്റി അസിസ്റ്റൻറ് കമ്മിഷണർ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സി.ഐ. ജെ.എസ്.പ്രവീൺ ആണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!