തകർന്ന റോഡ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

നെടുമങ്ങാട്‌ : ദിവസവും സ്‌കൂൾ വിദ്യാര്‍ഥികൾ ഉൾപ്പെടെ അനേകം പേർ യാത്ര ചെയ്യുന്ന മുക്കോല – പൂവത്തൂര്‍ റോഡ്‌ തകര്‍ന്നു. യാത്ര ദുരിതപൂര്‍ണമാണ്‌ .പൂവത്തൂര്‍ ഗവ എൽപി എസ്‌ , ഹയര്‍ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ നൂറു കണക്കിന്‌ വിദ്യാര്‍ഥികള്‍ പൊട്ടി പൊളിഞ്ഞ റോഡിലൂടെയാണ്‌ യാത്ര ചെയ്യുന്നത്‌. വെമ്പായം എം.സി റോഡില്‍ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം കൂടിയാണ്‌ ഈ റോഡ്‌ .കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകളും മറ്റു വാഹനങ്ങളും ഏറെ പണിപ്പെട്ടാണ്‌ ഇതു വഴി കടന്നു പോകുന്നത്‌. റോഡിന്റെ വക്കില്‍ രൂപപ്പെട്ടിട്ടുള്ള അഗാധമായ ഗര്‍ത്തങ്ങളില്‍പ്പെടുന്ന ചില വാഹനങ്ങളുടെ ആക്സില്‍ ഒടിഞ്ഞു വഴിയില്‍ കിടക്കുന്നതും പതിവാണ്‌.ഇരുചക്ര വാഹന യാത്രക്കാർക്ക്‌ അപകടം പറ്റുന്നത്‌ പതിവ്‌ കാഴ്ച്ചയാണ്‌ . റോഡിന്റെ റീ ടാറിങ്‌ നടത്തി ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!