കിളിമാനൂർ കേന്ദ്രമാക്കി കാലം( കിളിമാനൂർ ആർട്സ് ആൻഡ് ലിറ്ററേച്ചർ അറ്റുനിങ് മൂവ്മെന്റ് ) എന്ന പേരിൽ ഒരു സാംസ്കാരിക സംഘടന രൂപീകരിച്ചു. കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ ചേർന്ന യോഗത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
സാംസ്കാരിക സമിതിയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ മാസം അവസാനവാരം നടത്തുവാൻ തീരുമാനിച്ചു.
ഇരുപത്തിയഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു
ഭാരവാഹികൾ:
കെ. വി വേണുഗോപാൽ (പ്രസിഡന്റ് )
സത്യരാജ്‌കുമാർ, ഫത്തഹുദീൻ (വൈസ് പ്രസിഡന്റുമാർ )
ഗ്രാമപഞ്ചായത്തംഗം പി. ഹരീഷ് (സെക്രട്ടറി ), ഗ്രാമപഞ്ചായത്തംഗം എൻ. എസ്. അജ്മൽ, ടി.താഹ തൊളിക്കുഴി (ജോയിന്റ് സെക്രട്ടറിമാർ ) ബി.സോമരാജൻ തൊളിക്കുഴി (ട്രഷറർ )