ഗാന്ധിജയന്തി ദിനത്തിൽ അവനവഞ്ചേരി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ റോഡിൽ സ്ഥാപിച്ചിരുന്ന, യാത്രക്കാർക്ക് വായിക്കാൻ കഴിയാത്ത വിധം അഴുക്ക് നിറഞ്ഞ, സ്ഥല സൂചക ബോർഡുകൾ വൃത്തിയാക്കി. അവനവഞ്ചേരി ജംഗ്ഷന് സമീപമുള്ള ബോർഡുകളാണ് കേഡറ്റുകളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.