Search
Close this search box.

വയലേലകൾ ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ ഇനി വഴിപ്പൂക്കൾ ചിരിക്കും

IMG-20231003-WA0012

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടം. കതിരോന്റെ വെയിലമ്പുകൾ കൊണ്ട് സ്വർണനിറമണിഞ്ഞ നെൻമണികൾ. കതിര് കൊത്താൻ പാറിപ്പറക്കുന്ന തത്തകൾ. പച്ചപ്പട്ടിനു നടുവിലൂടെ കരിമ്പടം പുതച്ച പോലെ റോഡ്.ഒരു ഗ്രാമത്തിന്റെ സൗന്ദര്യം ഇതല്ലാതെ മറ്റേത്. ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് കുട്ടനാടിന്റെ ചിത്രമാണെങ്കിൽ തെറ്റ് പറയാൻ കഴിയില്ല. പക്ഷെ പറഞ്ഞത് തിരുവനന്തപുരം ജില്ലയിലെ മുദാക്കൽ പഞ്ചായത്തിലെ പിരപ്പമൺകാടിനെ കുറിച്ചാണ്.

പിരപ്പമൺകാട് പാടശേഖര സൗഹൃദ സംഘവും പാടശേഖര കമ്മിറ്റിയും ഒപ്പം നാട്ടുകാരും കൂടെ ഒത്തു ചേർന്നു നടത്തിയ വയലിമ്പം എന്ന പരിപാടിയിലൂടെ യഥാർഥ്യമായത് ഒരു ഗ്രാമത്തിന്റെ പോയ നന്മകളാണ്. ആ നന്മ വീണ്ടെടുക്കുക മാത്രമല്ല ഇത് വഴി കടന്നു പോകുന്നവർക്ക് ഒരു പുഞ്ചിരി നൽകാൻ പൂക്കളെയും നിയമിച്ചു. വെട്ടിക്കപാലം മുതൽ ശ്രീഭൂതനാഥ ക്ഷേത്രവരെ 101 അരളിച്ചെടികളാണ് ഇനി വസന്തം വിരിയിക്കുന്നത്. ചിറയിൻകീഴ് എം എൽ എ വി ശശി അരളിച്ചെടി നട്ട് ചടങ്ങ് ഉത്‌ഘാടനം ചെയ്തു.മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബു വി ആർ സ്വാഗതം ആശംസിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക്‌ മെമ്പർ നന്ദു രാജ്, വാർഡ് മെമ്പർമാരായ ഷൈനി, ബിജു, ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മോഹൻദാസ്, രാജീവ്‌, ശരുൺകുമാർ, ശിവപ്രസാദ്,എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ സാബു. വി. ആർ സ്വാഗതവും അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.

ചെടികളുടെ പരിപാലന ചുമതല ഏറ്റെടുത്തിരിക്കുന്നത്പാഠശേഖര സൗഹൃദ സംഘം ആണ്. തൊഴിൽ ഉറപ്പു തൊഴിലാളികൾ അവനവഞ്ചേരി ഹൈ സ്കൂളിലെ SPC കുട്ടികൾ, നാട്ടുകാരും ഒത്തുചേർന്നപ്പോൾ ഗാന്ധിജയന്തി ദിനത്തിലെ സേവനവാരം ഓർമപ്പെടുത്തുന്ന ഒരു ഒത്തുചേരൽ കൂടിയായിരുന്നു പിരപ്പമൺകാട് പാടവരമ്പത്ത്‌ നടന്നത്. പച്ചപ്പിനരികെ ഇനി വഴിപ്പൂക്കൾ ചിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!